തിരുവനന്തപുരം: കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ സ്‌പെഷൽ പ്രോസിക്യൂഷൻ വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല കോടതിയിൽ. കേസ് നീതിപൂർവമാകാൻ സ്‌പെഷൽ പ്രോസിക്യൂഷനെ നിയമിക്കണമെന്നാണ് ഹരജി.
കൈയാങ്കളി കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും ബി.ജെ.പി അനുകൂല അഭിഭാഷക സംഘടനയും നൽകിയ ഹരജിയിൽ കോടതി ആറിന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇതിനു ശേഷമാകും മന്ത്രി വി. ശിവൻകുട്ടിയടക്കം ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിലെ വാദം.
കേസിൽ നിന്നൊഴിവാക്കാൻ പ്രതികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായിരുന്ന കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.