പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ കേസ് അവകാശങ്ങളുടെ ലംഘനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആൻഡ്​ വാര്‍ഡ് നല്‍കിയ തെറ്റായ പരാതി നേരിട്ട് പൊലീസിന് കൈമാറി ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവും സഭയുടെ ചട്ടങ്ങള്‍ക്കും കീഴ്​വഴക്കങ്ങള്‍ക്കും വിരുദ്ധവുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് മുമ്പ്​ ഇത്തരം സന്ദര്‍ഭങ്ങളില്‍ കേസ് പൊലീസിന് കൈമാറിയിട്ടുള്ളത്. പരാതി നേരിട്ട് പൊലീസിന് കൈമാറിയ ഇപ്പോഴത്തെ നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala claims that the case against opposition members is a violation of rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.