തിരുവനന്തപുരം: ഇ.പി ജയരാജനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇ.പി.ജയരാജന്‍ നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിെൻറ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണെന്നും ചെന്നിത്തല ആരോപിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി ഇ.പി.ജയരാജനെയും പി.കെ.ശ്രീമതി ടീച്ചറെയും താക്കീത് ചെയ്തതുമാണ്. മാത്രമല്ല ഇ.പി.ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റ് സമ്മതിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നാണ് ഇപ്പോഴത്തെ ഭാഷ്യം. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരനായി കണ്ടെത്തിയയാള്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായി? വിജിലന്‍സ് എന്ന സാധനം ഇപ്പോള്‍ ഉണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ലോക്‌നാഥ് ബെഹ്‌റക്ക് വിജിലന്‍സിെൻറ ചുമതല നല്‍കിയതോടെ എല്ലാ കേസുകളും എഴുതിത്തള്ളുകയാണ് ചെയ്തത്. കേസുകള്‍ അട്ടിമറിക്കുന്ന ഏജന്‍സിയായി വിജിലന്‍സ് മാറിക്കഴിഞ്ഞുവെന്നതിെൻറ തെളിവാണിത്. ജയരാജനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തന്നതില്‍ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.