തിരുവനന്തപുരം: രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിെൻറ അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കപ്പെടുകയും വിദ്വേഷത്തിെൻറ വിഷം സമൂഹത്തിെൻറ എല്ലാ തലങ്ങളിലേക്കും പടര്‍ത്തുകയും ചെയ്യുന്ന അതി അപകടകരമായ അവസ്ഥയിലാണ് രാഹുല്‍ കോണ്‍ഗ്രസിെൻറ അധ്യക്ഷനാവുന്നത്.
ഈ അവസ്ഥയില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ച് മതേതരത്വത്തിെൻറയും സഹിഷ്ണുതയുടെയും സാഹോദര്യത്തിെൻറയും പാതയിലൂടെ ഇന്ത്യയെ വീണ്ടും വികസനക്കുതിപ്പിലേക്ക് നയിക്കാന്‍ രാഹുലിെൻറ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് കഴിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് അഭിനന്ദിച്ചു. കോണ്‍ഗ്രസിനെ നയിക്കാന്‍ കരുത്തനായ യുവസാരഥിയെയാണ് ലഭിച്ചിരിക്കുന്നതെന്നും രാജ്യത്തെ യുവാക്കള്‍ക്ക് ആവേശം പകരുന്ന തീരുമാനമാണിതെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.