അർഹതപ്പെട്ട പല സ്ഥാനങ്ങളും വി.ഡി. സതീശന് ലഭിച്ചില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വി.ഡി. സതീശനെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപ്പോഴെല്ലാം പാർട്ടിക്ക് വേണ്ടി അദ്ദേഹം ഉത്തരവാദിത്വങ്ങൾ നിറവേറ്റി. പ്രതിപക്ഷ നേതാവ് പദവി അർഹതക്കുള്ള അംഗീകാരമാണെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭയിൽ ഏറ്റവും പ്രശോഭിക്കുന്ന സമാജികനായി പ്രവർത്തിക്കാൻ സതീശന് സാധിച്ചിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയങ്കരനായ രാഷ്ട്രീയ നേതാവാണ്. സതീശനുമായുള്ള രാഷ്ട്രീയ ബന്ധം ഭാവിയിലും തുടരുമെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവായ ശേഷം വസതിയിലെത്തിയ വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

Tags:    
News Summary - Ramesh Chennithala react to VD Satheesan Opposition Leader Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.