തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ ഹൈടെക് പദ്ധതി സ്വർണക്കടത്തിന് മറയാക്കിയെന്ന പ്രസ്താവനയിൽ പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലക്ക് വക്കീൽ നോട്ടീസ് അയച്ചു. സുപ്രീംകോടതി അഭിഭാഷകൻ ദീപക് പ്രകാശ് വഴിയാണ് നോട്ടീസ് അയച്ചത്.
ഫേസ്ബുക്കിലൂടെ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പറഞ്ഞ പ്രതിപക്ഷ നേതാവിന് നേരത്തേ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ കൈമാറാമെന്ന് വ്യക്തമാക്കി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് കത്ത് നൽകിയിരുന്നു.
പിന്നീട്, വാർത്തസമ്മേളനത്തിൽ പ്രതിപക്ഷ േനതാവ് ആരോപണം ആവർത്തിച്ചതോടെയാണ് വക്കീൽ നോട്ടീസ് അയച്ചത്. നേരത്തേ പദ്ധതിക്കെതിരെ ആരോപണമുന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കെ.പി.സി.സി സെക്രട്ടറി ജി.വി. ഹരിക്കും കൈറ്റ് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
പോസ്റ്റ് പിൻവലിച്ച ഹരി ക്ഷമാപണം നടത്തി. ചാനൽ ചർച്ചക്കിടെ പദ്ധതിക്കെതിരെ ആരോപണമുന്നയിച്ച കെ.പി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് വാഴക്കനും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.