തിരുവനന്തപുരം: ഹമാസ് വിഷയത്തിൽ ശശി തരൂരിനെ തള്ളിയും തലോടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹമാസ് നടത്തുന്നത് ഭീകരപ്രവർത്തനമാണെന്ന് കോൺഗ്രസ് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ അവർ പ്രതികരിച്ചു. അതിനെ തീവ്രപ്രവർത്തനമായി താൻ കാണുന്നില്ല. പൊരുതുന്ന ഫലസ്തീനൊപ്പമാണ് കോൺഗ്രസ്. വർഷങ്ങളായി അവിടത്തെ ജനതയുടെ പോരാട്ടം തനിക്കറിയാം. ജീവിക്കാനുള്ള അവകാശം പോലും നഷ്ടപ്പെടുത്തുമ്പോൾ അവർ പോരാടാൻ നിർബന്ധിതരാവുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
ശശി തരൂരിനെ ആരും ഒറ്റപ്പെടുത്തേണ്ട. അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. അദ്ദേഹം ഫലസ്തിനൊപ്പമാണെന്ന് പറഞ്ഞു കഴിഞ്ഞു. അതിനു ശേഷം വിവാദത്തിന് പ്രസക്തിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.