രമേശ്​ ചെന്നിത്തല ശ്രീജിത്തി​െൻറ വീട്ടിലെത്തി

വാരാപ്പുഴ: പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച ശ്രീജിത്തി​​​െൻറ വീട്ടി​െലത്തിയ പ്രതിപക്ഷ ​േനതാവ്​ രമേശ്​ ചെന്നിത്തല കുടുംബാംഗങ്ങളെ സന്ദർശിച്ചു.  വി.ഡി സതീശനും മറ്റു പ്രാദേശിക കോൺഗ്രസ്​ നേതാക്കളും ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂർ ശ്രീജിത്തി​​​െൻറ വീട്ടിൽ ചെലവഴിച്ച ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നേരത്തെ അറിയിച്ച ശേഷമാണ്​ ​െചന്നിത്തലയും സംഘവും വീട്ടിലെത്തിയത്​. ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇന്ന്​ ശ്രീജിത്തി​​​െൻറ വീട്​ സന്ദർശിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. 

അതേസമയം, ശ്രീജിത്തി​​​െൻറ കസ്​റ്റഡിമരണം അന്വേഷിക്കുന്ന ​െഎ.ജി ശ്രീജിത്തി​​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന്​ യോഗം ചേരും. തെളിവെടുപ്പി​​​െൻറ ഭാഗമായി വരാപ്പുഴ ​െപാലീസ്​ സ്​റ്റേഷനും മരിച്ച ശ്രീജിത്തി​​​െൻറ വീടും ​െഎ.ജി സന്ദർശിക്കും. 
 

Tags:    
News Summary - Ramesh Chennithala visit Sreejith's House - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.