തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തുനല്‍കി. രണ്ടുദിവസം മുമ്പ് നൽകിയ കത്തിെൻറ വിവരം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. എന്നാല്‍, രമേശുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല.
പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി അപമാനിച്ചുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍തന്നെ സ്ഥാനം ഒഴിയാന്‍ തയാറായിരുന്നു. നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് തുടർന്നത്. ഒടുവില്‍ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാന്‍ എത്തിയ ഹൈകമാന്‍ഡ് പ്രതിനിധികളും തന്നെ മാറ്റുെമന്ന സൂചന തന്നില്ല. അവസാന നിമിഷം വരെ താന്‍ തുടരുമെന്ന സൂചന നല്‍കുകയും ചെയ്തു. മറിച്ചായിരുന്നുവെങ്കിൽ സ്വയം മാറിനിൽക്കാനാവുമായിരുന്നു. പകരം അപമാനിച്ച് പുറത്താക്കുകയായിരുന്നുവെന്നാണ് കത്തില്‍ വിശദീകരിച്ചിട്ടുള്ളതെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചെവച്ചുവെന്നുതന്നെയാണ് വിശ്വാസം. പലപ്പോഴും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനും തീരുമാനങ്ങള്‍ തിരുത്താനും വരെ കഴിഞ്ഞിരുന്നു. സര്‍ക്കാറിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. അതിനു വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍നിന്ന് ലഭിച്ചില്ലെന്നും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.