ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ (44) കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലെ ഒരാൾ ബംഗളൂരുവിൽ പിടിയിലായെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ്.ഡി.പി.ഐ പ്രവർത്തകനാണ് പിടിയിലായതെന്നാണ് വിവരം.
ഒരാഴ്ച പിന്നിട്ടിട്ടതോടെയാണ് ആറ് ബൈക്കിലായി സഞ്ചരിച്ച 12 പേരിൽ ഒരാളെ അന്വേഷണസംഘത്തിന് പിടികൂടാനായത്. കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. ഇതോടെ, ഒളിവിലായ മറ്റ് പ്രതികളെക്കുറിച്ച് സൂചനകിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ബൈക്കിലെത്തി കൃത്യം നടത്തിയശേഷം പ്രതികൾ കേരളത്തിന് പുറത്തുപോയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. തുടർന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ വിവിധ സംഘങ്ങളായി തിരച്ചിൽ നടത്തുന്ന സംഘത്തിന്റെ വലയിലാണ് ഇയാൾ കുടുങ്ങിയത്. പ്രതികളെ പ്രാദേശികമായി സഹായിച്ചവരടക്കമുള്ളവരെയാണ് നേരത്തേ പിടികൂടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.