റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണ​േയാടെ എൽ.ഡി.എഫ്​ ഭരണത്തിൽ

പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ്​ ഭരണത്തിൽ. എൽ.ഡി.എഫിന്‍റെ പ്രസിഡന്‍റ്​ സ്ഥാനാർഥിയായ ശോഭ ചാർലിക്ക്​ (കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം) ബി.ജെ.പി അംഗങ്ങൾ വോട്ട്​ രേഖപ്പെടുത്തുകയായിരുന്നു.

റാന്നി പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച്​ സീറ്റ്​ വീതവും ബി.ജെ.പിക്ക്​ രണ്ട്​ സീറ്റുമാണുള്ളത്​. ഒരു സ്വതന്ത്രനുമുണ്ട്​. ബി.ജെ.പിയുടെ രണ്ട്​ അംഗങ്ങളും സ്വതന്ത്രനും പിന്തുണച്ചതോടെ എൽ.ഡി.എഫ്​ അനായാസം ഭരണം നേടി. എന്നാൽ സി.പി.എം നേതൃത്വം സംഭവത്തിൽ ഔദ്യോഗിക നിലപാട്​ വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - ranni panchayat ldf-bjp alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.