കണ്ണൂർ: വീട്ടിൽ പുസ്തകം വിൽക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വില്ലേജ് ഒാഫിസറെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുഴാതി വില്ലേജ് ഒാഫിസർ രഞ്ചിത്ത് (38) ആണ് കസ്റ്റഡിലായത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
വില്ലേജ് ഒാഫിസറുടെ പള്ളിക്കുന്ന് പന്ന്യംപാറയിലെ വീട്ടിൽ പുസ്തകം വിൽക്കാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി കണ്ണൂർ ടൗൺ പൊലീസിൽ നൽകിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.