ൈഹബിക്കെതിരായ ആരോപണം: അമിക്കസ്ക്യൂറിയെ നിയോഗിച്ചു
കൊച്ചി: ബലാത്സംഗക്കേസിൽ ഹൈബി ഈഡൻ എം.എൽ.എയുടെ അറസ് റ്റ് ആവശ്യപ്പെട്ട് പീഡനത്തിനിരയായ സോളാർ കേസ് പ്രതികൂടിയായ യുവതി നൽകിയ ഹരജിയിൽ ഹൈകോടതി അമിക്കസ്ക്യൂറിയെ ന ിയോഗിച്ചു.
ഹൈബിക്ക് പൊലീസിൽ വലിയ സ്വാധീനമുണ്ടെന്നും അന്വേഷണം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് കൈമാറണമെന്നുമടക്കം ആവശ്യപ്പെടുന്ന ഹരജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് വനിതയെ അമിക്കസ്ക്യൂറിയായി നിയോഗിച്ചത്. കേസിൽ ഇതുവരെ അറസ്റ്റ് ഉണ്ടായില്ലെന്നതടക്കം ആരോപണങ്ങളിലെ നിയമപരമായ വശങ്ങളാണ് അമിക്കസ്ക്യൂറി പരിശോധിക്കേണ്ടത്.
പച്ചാളം സൗന്ദര്യവത്കരണത്തിെൻറ ഭാഗമായ സോളാർ പദ്ധതിക്ക് അംഗീകാരം നൽകാമെന്ന് വിശ്വസിപ്പിച്ച് എം.എൽ.എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിെച്ചന്ന പരാതിയിലാണ് ഹൈബിക്കെതിരെ കേസ്.
ബലാത്സംഗം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഹരജിക്കാരിയുടെ ആവശ്യങ്ങളും കേസിെൻറ വസ്തുതകളും പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് അമിക്കസ്ക്യൂറിയെ നിയോഗിച്ചത്. മേയ് 20ന് അമിക്കസ്ക്യൂറി റിപ്പോർട്ട് നൽകാനാണ് നിർദേശം. മേയ് 23ന് ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.