ചാരുംമൂട്: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്ത കേസിലെ ഒന്നാംപ്രതിയായ ബി.ജെ.പി പഞ്ചായത്ത് അംഗത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പാലമേല്‍ പഞ്ചായത്തിലെ ബി.ജെ.പി അംഗം ഉളവുക്കാട് പുന്നക്കാകുളങ്ങര വീട്ടില്‍ അനില്‍കുമാറിന്റെ (40) ജാമ്യാപേക്ഷയാണ് ആലപ്പുഴ ജില്ല സെഷൻസ് കോടതി തള്ളിയത്.
നൂറനാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ നൂറനാട് പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ കുടൂംബപ്രശ്നങ്ങള് പറഞ്ഞ് പരിഹരിക്കാം എന്നുപറഞ്ഞ് അനില്‍കുമാര്‍ ഇവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
ഇത് പുറത്തുവിടുമെന്ന് പറഞ്ഞും നിരന്തരം പീഡനത്തിനിരയാക്കി. ഗൂഗിള്‍ പേ, സ്വര്‍ണപ്പണയം എന്നിവയിലൂടെ 4,46,700 രൂപയും തട്ടിയെടുത്തു. രണ്ടാംപ്രതി നൂറനാട് ചൂരത്തലക്കല്‍ അനിലും (48) പരാതിക്കാരിയെ മർദിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.