കൊച്ചി: യുവതിയെ ഫ്ലാറ്റിൽ തടഞ്ഞുെവച്ച് ക്രൂരപീഡനങ്ങൾക്കിരയാക്കിയ കേസിലെ പ്രതി തൃശൂർ പുറ്റേക്കര പുലിക്കോട്ടിൽ വീട്ടിൽ മാർട്ടിൻ ജോസഫിന് ഹൈകോടതിയുടെ ജാമ്യം.
സാധാരണ കേസ് എന്ന നിലയിൽ കാണാനാവില്ലെങ്കിലും 90 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്നത് കണക്കിലെടുത്ത് ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. ഷെർസി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അതേസമയം, പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഇതിലെ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥ കോടതി ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തി. നിശ്ചിത തുകയുടെ ബോണ്ടും തുല്യതുകക്കുള്ള ആൾജാമ്യവുമടക്കം മറ്റ് ഉപാധികൾക്കൊപ്പമാണ് ഈ വ്യവസ്ഥയും ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.