ഇൻസ്​റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്​റ്റിൽ

കോഴിക്കോട്: സമൂഹ മാധ്യമമായ ഇൻസ്​റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്​റ്റിൽ. പാലക്കാട് ഒറ്റപ്പാലം പുതിയറയിൽ വീട്ടിൽ ഷറഫലി (25), കണിയാപുരം ഒഴപ്പുമ്മാറക്കുന്നത് സ്വദേശി രാഗേഷ് (22) എന്നിവരെയാണ് കസബ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്.

14 വയസ്സുകാരിയെ പ്രതികൾ ഇൻസ്​റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പെൺകുട്ടിയുമായി അടുക്കുകയും കുട്ടിയെ എറണാകുളം, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

തുടർന്ന് പെൺകുട്ടിയെയും വീട്ടുകാരെയും ഫോട്ടോ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പെൺകുട്ടിയിൽനിന്ന്​ ഇവർ നാലര പവനോളം സ്വർണവും അപഹരിച്ചിട്ടുണ്ട്.

വീട്ടുകാർ നൽകിയ പരാതിയിൽ കസബ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സി.ഐ എൻ. പ്രജീഷി​െൻറ നേതൃത്വത്തിലാണ് അന്വേഷണം.

എസ്.ഐ വി. സിജിത്തി​െൻറ നേതൃത്വത്തിലുള്ള സംഘം പാലക്കാടെത്തിയാണ് പ്രതികളെ അറസ്​റ്റ്​ ചെയ്​തത്. പ്രതികളെ റിമാൻഡ് ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.