ഷൊർണൂർ: അപൂർവരോഗം ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള തുക കണ്ടെത്താനാകാതെ രക്ഷിതാക്കൾ. ഷൊർണൂർ കുളപ്പുള്ളി കല്ലിപ്പാടം കുന്നത്ത് ലിജു-നിത ദമ്പതികളുടെ രണ്ട് വയസ്സ് പ്രായമായ ഗൗരിലക്ഷ്മിക്കാണ് അപൂർവരോഗമായ 'സ്പൈനൽ മസ്കുലാർ അട്രോഫി' ബാധിച്ചത്.
വിദേശത്ത് നിന്ന് മരുന്ന് വരുത്തി ചികിത്സിക്കണമെങ്കിൽ 16 കോടി രൂപ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. മജ്ജയെ ബാധിക്കുന്ന അപൂർവ രോഗമാണിത്. ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ലിജുവിനും കുടുംബത്തിനും ഭീമമായ ചികിത്സചെലവ് താങ്ങാനാവുന്നതല്ല.
അസുഖത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന പെൺകുട്ടി കിടപ്പിലാണ്. ശരിയായി ഭക്ഷണം കഴിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ്. രണ്ട് വർഷത്തിനുള്ളിൽ മരുന്ന് നൽകിയാൽ മാത്രമേ ജീവൻ രക്ഷിക്കാനാകൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. സർക്കാർ അനുമതിയോടെ മരുന്ന് വരുത്തി ചികിത്സയാരംഭിക്കാൻ സന്മനസ്സുള്ളവർ ഉടൻ സഹായധനവുമായി മുന്നോട്ട് വരണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.
തുക കണ്ടെത്താൻ ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും കുളപ്പുള്ളി പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിൽ ലിജു കെ.എൽ ന്റെ പേരിൽ 4302001700011823 അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. IFSC Code PUNB0430200. ഫോൺ: 9847200415. ഗൂഗിൾ പേ വഴിയും തുക അയയ്ക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.