തിരുവനന്തപുരം: റേഷൻകടകളിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന കെ- സ്റ്റോർ പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും അഞ്ചുവീതം കടകളെ തെരഞ്ഞെടുത്തതായി മന്ത്രി ജി.ആർ. അനിൽ. ആദ്യഘട്ടത്തിൽ രണ്ട് കി.മീ ചുറ്റളവിൽ ബാങ്ക്, അക്ഷയകേന്ദ്രങ്ങൾ, സപ്ലെകോ ഔട്ട്ലറ്റുകൾ എന്നിവയില്ലാത്ത സ്ഥലങ്ങളിലെ റേഷൻകടകൾ പൊതുജനസേവന കേന്ദ്രങ്ങളാക്കുന്നതാണ് പദ്ധതി.
ഈ കടകളിലൂടെ മിൽമ ഉൽപന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടർ വിപണനം എന്നിവക്കുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.ഐ.ഒ.സി, മിൽമ എന്നിവയുമായി ധാരണപത്രം ഒപ്പിട്ടു. രണ്ടാംഘട്ടത്തിൽ കെ-സ്റ്റോറുകളാകാൻ താൽപര്യം പ്രകടിപ്പിക്കുന്ന റേഷൻ കടകളെക്കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.