കടുത്തുരുത്തി: ക്ഷേത്രാപദേശക സമിതിയിലെ ചില അംഗങ്ങൾ മാനസികമായി പീഡിപ്പിക്കുന്നതായി പൂജാരിയുടെ പരാതി. ഇളമക്കുടി ക്ഷേത്രത്തിലെ പൂജാരി കൊടുങ്ങല്ലൂർ സ്വദേശിയായ സനീഷ് ഗോപാലനാണ് കടുത്തുരുത്തി പൊലീസിലും ഏറ്റുമാനൂർ ഗ്രൂപ് അസി. കമീഷണർക്കും പരാതി നൽകിയത്.
ഒന്നരമാസം മുമ്പ് ക്ഷേത്രത്തിലെ മേൽശാന്തിയായി എത്തിയ തന്നെ അബ്രാഹ്മണനായതിനാൽ പീഡിപ്പിക്കുകയാണെന്ന്് പരാതിയിൽ പറയുന്നു. പൂജാകർമങ്ങൾ നിരന്തരം തടസ്സപ്പെടുത്തുകയും അനുവാദമില്ലാതെ നിവേദ്യങ്ങൾ എടുത്തുമാറ്റുകയും അസഭ്യം പറയുകയും ചെയ്യുന്നെന്ന് സനീഷ് പരാതിയിൽ പറയുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴോടെ പൂജാരിയെ പുറത്താക്കിയ ശേഷം താമസിച്ചിരുന്ന മുറി ക്ഷേേത്രാപദേശക സമിതി പ്രസിഡൻറിെൻറ നേതൃത്വത്തിലെത്തിയ സംഘം പൂട്ടിയിരുന്നു. പൂജാരി വിവരമറിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും എത്തി താക്കോൽ തിരികെവാങ്ങി മുറി തുറന്നുനൽകി. രാത്രിയിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. പരാതി സ്വീകരിച്ചതായി കടുത്തുരുത്തി എസ്.ഐ ജി. പ്രദീപ് അറിയിച്ചു.
അതേസമയം, ഭക്തർ സമർപ്പിക്കുന്ന വഴിപാടുകൾക്ക് പൂജാരി രസീത് നൽകുന്നില്ലെന്നും പൂജാദികർമങ്ങൾക്ക് അദ്ദേഹത്തിന് പരിജ്ഞാനമില്ലെന്നും ക്ഷേേത്രാപദേശക സമിതി അംഗങ്ങൾ പറയുന്നു. പൂജകൾ നടത്തുമ്പോൾ പോലും വ്രതശുദ്ധി പാലിക്കാറില്ലെന്നും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.