കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ നാല് വൈദികർക്കെതിരെ നടപടിയുമായി അപ്പോസ്തലിക് അഡിമിനിസ്ട്രേറ്റർ. നാല് വിമത വൈദികരെയും ചുമതലയിൽ നീക്കി.
പാലാരിവട്ടം മാർട്ടിൻ ഡി പോറസ് കത്തോലിക്ക പള്ളി, തൃപ്പൂണിത്തുറ െസന്റ് മേരീസ് ഫെറോന പള്ളി, കടവന്ത്ര മാതാനഗർ വേളങ്കണ്ണി മാതാപള്ളി എന്നിവിടങ്ങളിലെ വൈദികർക്കെതിരെയാണ് നടപടി.
അങ്കമാലി -എറണാകുളം അതിരൂപതയിൽ ഏകീകൃത കുർബാന തർക്കം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ നടപടിയിലേക്ക് സീറോ മലബാർ സഭ നീങ്ങുന്നുവെന്ന എന്നതാണ് പുതിയ നടപടിയിലൂടെ സൂചിപ്പിക്കുന്നത്. ക്രിസ്മസിന് മുൻപ് വൈദികർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.
എന്നാൽ, അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന്റെ ഉത്തരവിനെ വിശ്വാസി സമൂഹം അംഗീകരിക്കില്ലെന്നും പ്രതിഷേധം ഉയർത്തുമെന്നും അൽമായ മുന്നേറ്റം വക്താക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.