തിരുവനന്തപുരം: സർക്കാർജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസ്സായി ഉയർത്തുന്നതിനൊപ്പം തദ്ദേശസ്ഥാപനങ്ങൾ കെട്ടിടനികുതിയും ജല അതോറിറ്റി വെള്ളക്കരവും വർധിപ്പിക്കണമെന്നും സർക്കാറിെൻറ ചെലവ് അവലോകനം ചെയ്യുന്ന എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി ശിപാർശ.
സർക്കാറിെൻറ കടബാധ്യതയും വരവുചെലവ് അന്തരവും കുറക്കാൻ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിെൻറ നിരക്ക് കുറക്കണം. ശമ്പളവും പെൻഷനും 10 ശതമാനം കൂട്ടുന്നതിന് പകരം അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തിയാൽ റവന്യൂകമ്മിയും ധനകമ്മിയും ഗണ്യമായി കുറക്കാം. പെൻഷൻ, ശമ്പളം, പലിശ എന്നിവ വർധിപ്പിക്കുന്നതിെൻറ തോത് കുറച്ചില്ലെങ്കിൽ കോവിഡ് ആഘാതം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനാവില്ല.
പെൻഷൻ പ്രായം 58 ആയി ഉയർത്തുകയോ അല്ലെങ്കിൽ 56 വയസ്സിൽ വിരമിച്ചശേഷം നാല് വർഷത്തേക്ക് പുനർനിയമനം നൽകുകയോ ചെയ്യണം. എയ്ഡഡ് സ്കൂളുകൾ സർക്കാറിന് സൃഷ്ടിക്കുന്ന അമിത സാമ്പത്തികഭാരം നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്തുന്നത് പരിഗണിക്കണമെന്നും റിേപ്പാർട്ടിൽ പറയുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഡയറക്ടർ ഡോ. ഡി. നാരായണ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് നിയമസഭയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചു. ജീവനക്കാരെ പുനർവിന്യസിക്കണം, ഇന്ധനനികുതി വർധിപ്പിക്കണം, ഭൂമിയുടെ ന്യായവില കൂട്ടി രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും കുറക്കണം, മദ്യത്തിെൻറ എക്സൈസ് ഡ്യൂട്ടിയും നികുതിയും 50 ശതമാനം വർധിപ്പിക്കണം തുടങ്ങിയ ശിപാർശകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.