കൊച്ചി: കോവിഡ് പ്രതിസന്ധി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ രണ്ട് ഘട്ടമായി തുറക്കാൻ ടൂറിസം ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന് മുന്നോടിയായ നടപടികൾ അന്തിമഘട്ടത്തിലാണ്.
കോവിഡ് വ്യാപനത്തോടെ സ്തംഭിച്ച ടൂറിസം മേഖലയിൽ ഇതുവരെ കാൽ ലക്ഷം കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിനിടെ ചില ജില്ലകളിലെ ഒറ്റപ്പെട്ട ചെറിയ കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ഒക്ടോബറിൽ തുറക്കാൻ ആദ്യം സർക്കാർ ഉദ്ദേശിച്ചിരുന്നു. എന്നാൽ, കോവിഡ് സാഹചര്യം മോശമായതിനാൽ തീരുമാനം മാറ്റുകയായിരുന്നു. ഇപ്പോൾ നവംബറിൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
കോവിഡാനന്തരം കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശരാജ്യങ്ങളിൽനിന്നും സന്ദർശകരെ ആകർഷിക്കാൻ 14.21 കോടിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കും വിനോദ സഞ്ചാര വകുപ്പ് രൂപം നൽകിയിട്ടുണ്ട്. ശിപാർശകളിൻമേൽ സർക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും തുറക്കുന്ന സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കും വിധം എല്ലാ സൗകര്യവും ഒരുക്കുമെന്നും ടൂറിസം ഡയറക്ടർ പി. ബാലകിരൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.