തൊടുപുഴ: ജില്ലയിൽ മഴ ശക്തമാകുന്നു. ഇത്തവണ തുടക്കം മുതൽ ദുർബലമായിരുന്ന കാലവർഷം രണ്ടുദിവസമായി സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് അണക്കെട്ടുകലിലേക്ക് നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഇടുക്കിയിൽ തിങ്കലാഴ്ച രാവിലെ വരെ ശരാശരി 33.32 മി.മീറ്റർ മഴയാണ് പെയ്തത്. തൊടുപുഴ- 73.6 മി.മി, ദേവികുളം 32.2 മി.മി , ഇടുക്കി-25.2 മി.മി, പീരുമേട്-26 മി.മി, ഉടുമ്പൻചോല- 9.6 മി.മി എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ താലൂക്കുകലിൽ പെയ്ത മഴയുടെ അളവ്.
ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് നിർദേശിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലതല മഴക്കാല അവലോകന യോഗത്തിലാണ് നിർദേശം. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയിലെ സബ് ഇന്‍സ്പെക്ടര്‍ എസ്.സി കുമാവത്, എ.എസ്.ഐ എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ 25 അംഗ ടീം ജില്ലയിലെത്തിയിട്ടുണ്ട്.
അപകടഭീഷണിയായി നില്ക്കുന്ന മരങ്ങളുണ്ടെങ്കില്‍ അടിയന്തരമായി നീക്കാൻ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. അനുമതിയില്ലാതെ സ്ഥാപിച്ച ഫ്ലക്സ്, ബോര്‍ഡ് തുടങ്ങിയവ നീക്കംചെയ്യുകയും അല്ലാത്തവയുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. റോഡിലും പാലങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ നീക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവ ഉണ്ടാകാനിടയുള്ള ദുരന്തസാധ്യത മേഖലകലില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകല്‍ സജ്ജമാക്കണം.
ദുര്‍ബല മേഖലകളായി അടയാളപ്പെടുത്തിയ വിഭാഗങ്ങളെയും നദീതീരങ്ങളില്‍ താമസിക്കുന്നവരെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും ക്യാമ്പുകല്‍ സജ്ജമാക്കി മാറ്റിത്താമസിപ്പിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികല്‍ മുറിച്ചുകടക്കാനോ നദികലിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാൻ പാടില്ല. ഇത് തടയാന്‍ പൊലീസ്, വനം, ടൂറിസം വകുപ്പുകൾ ആവശ്യമായ നടപടി സ്വീകരിക്കണം. അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ് തലത്തിലുള്ള ദുരന്തനിവാരണത്തിനും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഫീല്‍ഡ് സ്റ്റാഫും ഫോണ്‍ കോളില്‍ ലഭ്യമാക്കാൻ സാഹചര്യം ഉറപ്പാക്കിയിട്ടുണ്ട്.
ദുരന്തങ്ങളുണ്ടായാല്‍ ജില്ലയിലെ ക്രെയിനുകലും മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിക്കാന്‍ സജ്ജമാണെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. ലയങ്ങളില്‍ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലേബര്‍ ഓഫിസറെ ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളില്‍ കെ.എസ്.ഇ.ബിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും തൊഴിലാളികല്‍ സജ്ജരാണെന്ന് ബന്ധപ്പെട്ട ഓഫിസ് മേധാവികല്‍ ഉറപ്പാക്കണമെന്നും കലക്ടര്‍ അറിയിച്ചു.
താലൂക്ക് തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ താലൂക്കിലും നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. ദേവികുളം താലൂക്ക്-ദേവികുളം സബ് കലക്ടര്‍, ഇടുക്കി താലൂക്ക്-ഇടുക്കി സബ് കലക്ടര്‍, പീരുമേട് താലൂക്ക്-കുമളി അസി. കാര്‍ഡമം സെറ്റില്‍മെന്റ് ഓഫിസര്‍, തൊടുപുഴ താലൂക്ക്- ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ, ഉടുമ്പന്‍ചോല താലൂക്ക്- ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര് എന്നിവരാണ് നോഡല്‍ ഓഫിസര്‍മാര്‍. ജില്ലയിലെ വിവിധ വകുപ്പ് മേധാവികളിലും ഉദ്യോഗസ്ഥരും പങ്കെടുത്തു.
തൊടുപുഴ: തൊടുപുഴ മേഖലയിൽ ഞായറാഴ്ച രാത്രി മുതൽ മഴ ശക്തമായിട്ടുണ്ട്.കാലവർഷം ശക്തമായ സാഹചര്യത്തിൽ ഓരോ വ്യക്തിയും ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് തൊടുപുഴ നഗരസഭ സെക്രട്ടറി അറിയിച്ചു.സ്വകാര്യ ഭൂമിയിൽ അപകടകരമായ സാഹചര്യത്തിൽ നിൽക്കുന്ന മരങ്ങളും മരശിഖരങ്ങളും മുറിച്ചുമാറ്റണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ, അപകടകരമായ പരസ്യ ഹോർഡിങ്ങുകൾ, ജി.ഐ, അലുമിനീയം ഷീറ്റുകൾ മേഞ്ഞ മേൽക്കൂരകൾ എന്നിവ പൊളിച്ചുനീക്കുകയോ ബലപ്പെടുത്തുകയോ ചെയ്യണം. ക്വാറികൾ, പടുതാക്കുളങ്ങൾ എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞ് അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷവേലിയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.
പീരുമേട്: താലൂക്കിന്റെ വിവിധ മേഖലകളിൽ തിങ്കളാഴ്ച കനത്ത മഴ ലഭിച്ചു. ഞായറാഴ്ച വൈകീട്ട് ആരംഭിച്ച മഴ തിങ്കളാഴ്ചയും തുടരുകയാണ്.കാലവർഷം ആരംഭിച്ചശേഷം തിങ്കളാഴ്ചയാണ് ഒരുദിവസം പൂർണമായും മഴ ലഭിച്ചത്. ഏലപ്പാറ, പാമ്പനാർ, പെരുവന്താനം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മഴ ലഭിച്ചു. മഴ ശക്തമായതോടെ അഴുത ഡൈവേർഷൻ പദ്ധതിയിൽനിന്ന് ഇടുക്കി അണക്കെട്ടിലേക്ക് നീരൊഴുക്കും ആരംഭിച്ചു.
കുമളി: സംസ്ഥാനത്ത് മറ്റ് പലഭാഗത്തും മഴ ശക്തിപ്പെട്ടിട്ടും വേനൽച്ചൂടിൽ ഉരുകുകയായിരുന്ന ഹൈറേഞ്ച് മേഖലയിലും ഞായറാഴ്ച രാവിലെ മുതൽ മഴയെത്തി. കുമളി, വണ്ടിപ്പെരിയാർ ഉൾപ്പെടെ മിക്ക സ്ഥലത്തും തിങ്കളാഴ്ച ശക്തമായ മഴ പെയ്തു.
ജൂൺ ആദ്യവാരം മഴ പ്രതീക്ഷിച്ച് കൃഷിപ്പണിക്ക് തയാറെടുത്ത ഹൈറേഞ്ചിലെ കർഷകർ മഴയില്ലാത്തതിനാൽ നിരാശയിലായിരുന്നു. കടുത്ത വേനൽച്ചൂടിൽ പല മേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമായി. ഏലം കൃഷിയെയും മഴ വൈകിയത് പ്രതികൂലമായി ബാധിച്ചിരുന്നു. മഴ വൈകിയത് ഹൈറേഞ്ചിലെ കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തിയത്. വൈകിയാണെങ്കിലും മഴയെത്തിയത് തേക്കടിക്കും ആശ്വാസമായി. വറ്റിത്തുടങ്ങിയ തടാകത്തിലേക്ക് ജലം എത്തിത്തുടങ്ങിയത് ബോട്ട് സവാരി തുടരുന്നതിന് സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.