തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ യു.എ.ഇ റെഡ്ക്രസൻറുമായി ധാരണപത്രത്തിൽ ഒപ്പിട്ട സംഭവത്തിൽ കേരളത്തോട് വിശദീകരണം തേടാൻ കേന്ദ്ര സർക്കാർ തീരുമാനം. റെഡ്ക്രസൻറ് സന്നദ്ധസംഘടനയല്ലെന്നും യു.എ.ഇ സർക്കാറുമായി ബന്ധപ്പെട്ട ഏജൻസിയാണെന്നുമുള്ള വിലയിരുത്തലിലാണിത്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്ക് സംസ്ഥാന സർക്കാർ നൽകിയ ധാരണപത്രം ഉൾപ്പെടെ രേഖകൾ പരിശോധിച്ചശേഷമാണ് നീക്കം. റെഡ്ക്രസൻറുമായി ധാരണപത്രം ഒപ്പിട്ടതിൽ ചട്ടലംഘനം നടന്നെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് വിശദീകരണം തേടാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന പ്രതി സ്വപ്നയുടെ മൊഴി ഉൾപ്പെടെ പുറത്തുവന്ന സാഹചര്യത്തിൽ ലൈഫ് പദ്ധതിയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനെ സമ്മർദത്തിലാക്കാനാകുമെന്നാണ് കേന്ദ്രത്തിെൻറ കണക്കുകൂട്ടൽ. വിദേശകാര്യ കരാറിെൻറ ലംഘനമാണ് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നതെന്നാണ് കേന്ദ്രത്തിെൻറ വിലയിരുത്തൽ. കേന്ദ്രസർക്കാറിെൻറ അറിവോ അനുമതിയോ തേടാതെയാണ് വടക്കാഞ്ചേരിയിൽ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ധാരണപത്രം ഒപ്പിട്ടതെന്ന് ചീഫ്സെക്രട്ടറി ഇ.ഡിയെ അറിയിച്ചിരുന്നു.
ഇതുതന്നെ ചട്ടലംഘനമാണെന്നാണ് വിേദശകാര്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. വിദേശരാജ്യങ്ങൾ, സംഘടനകൾ എന്നിവയിൽ സാമ്പത്തിക സഹായം ഉൾപ്പെടെ വാങ്ങുന്നതിന് കരാർ ഒപ്പിടുേമ്പാൾ കേന്ദ്രസർക്കാറിെൻറ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ.യു.എ.ഇ റെഡ്ക്രസൻറ് സ്വതന്ത്രസന്നദ്ധസംഘടനയല്ല. യു.എ.ഇ ഭരണാധികാരിതന്നെയാണ് റെഡ്ക്രസൻറ് ബോർഡ് ചെയർമാനെന്നാണ് കേന്ദ്ര സർക്കാറിെൻറ വിലയിരുത്തൽ.
അതിനാൽതന്നെ റെഡ്ക്രസൻറിന് ഇന്ത്യയുമായോ ഏതെങ്കിലും സംസ്ഥാനങ്ങളുമായോ കരാറിലേർപ്പെടാനാകില്ല. ലൈഫ്മിഷനുമായി ബന്ധപ്പെട്ട ചട്ടലംഘനത്തിലാണ് ആദ്യം വിശദീകരണം തേടുന്നതെങ്കിലും യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ ചട്ടലംഘനം സംബന്ധിച്ചും മതഗ്രന്ഥങ്ങൾ കൊണ്ടുവന്ന സംഭവത്തിലുമുൾപ്പെടെ വരും ദിവസങ്ങളിൽ കേന്ദ്രം വിശദീകരണം തേടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.