കോഴിക്കോട്: വടകരയിൽ ചുവപ്പ് മഴ. ചോറോട് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് 200 മീറ്റർ പരിധിയിലാണ് ചുവപ്പ് മഴ പെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് രണ്ടു മണിക്കൂറോളം നേരം ശക്തമായ ചുവപ്പ് മഴ പെയ്തത്. മഴ വെള്ളത്തിന് ചുവപ്പ് നിറം കണ്ടതോടെ പലരും കുപ്പിയിലും ബക്കറ്റിലുമൊക്കെ വെള്ളം ശേഖരിക്കുകയും ചെയ്തു.
സൂക്ഷ്മ ജീവികളുടെ സാന്നിധ്യമാകാം ചുവപ്പ് മഴക്ക് കാരണമെന്നാണ് വിദഗ്ധരുടെ അനുമാനം. പ്രദേശത്ത് മുമ്പും ഇതു പോലെ ചുവപ്പ് നിറത്തില്‍ മഴ പെയ്തിരുന്നു. കിണറുകളിലടക്കം ഈ വെള്ളം കലര്‍ന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് സിഡബ്ല്യുആർഡിഎമ്മിലെ വിദഗ്ധര്‍ പറയുന്നത്. ഈ വെള്ളം പരിശോധനക്കായി ശേഖരിക്കുമെന്നും സിഡബ്ല്യുആർഡിഎം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.