കൊച്ചി: ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയാൽ രജിസ്ട്രാർക്ക് സഹകരണ സംഘം ഭരണസമിതികൾ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടന്ന് ഹൈകോടതി. സഹകരണ നിയമത്തിലും ചട്ടങ്ങളിലും സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയില്ലാത്തത് നടപടിക്ക് തടസ്സമല്ല. സംഘങ്ങൾക്കെതിരായ അന്വേഷണം പൂർത്തിയായാൽ മാത്രമേ ഭരണസമിതി പിരിച്ചുവിടാവൂ എന്ന നിയമവ്യവസ്ഥ സസ്പെൻഷൻ നടപടികൾക്ക് ബാധകമല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സതീശ് നൈനാൻ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇടുക്കി നെടുങ്കണ്ടം ഡീലേഴ്സ് സഹകരണ സംഘം ഭരണസമിതിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട ഹരജിയാണ് ഫുൾബെഞ്ചിന്റെ പരിഗണനക്ക് വരെയെത്തിയത്. സസ്പെൻഡ് ചെയ്യാൻ നിയമത്തിൽ വ്യവസ്ഥ ഇല്ലാത്തതിനാൽ അന്വേഷണം പൂർത്തിയാക്കിയശേഷം ഗുരുതര വീഴ്ചകൾ കണ്ടെത്തിയാൽ ഭരണസമിതി പിരിച്ചുവിടാൻ മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂവെന്ന് നേരത്തേ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, അന്വേഷണവുമായി ഭരണസമിതി സഹകരിക്കാത്ത സാഹചര്യങ്ങളിൽ സസ്പെൻഷൻ നടപടിയാവാമെന്ന് മറ്റൊരു ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടു.
ഒരേ വിഷയത്തിൽ രണ്ട് ഡിവിഷൻ ബെഞ്ചുകൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് ഫുൾ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.