തിരുവനന്തപുരം: രജിസ്ട്രേഷന്‍ വകുപ്പില്‍ ഫീസ് സ്വീകരിക്കാന്‍ ഇ-പേമെന്‍റ് സംവിധാനം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം, തിരുവല്ലം, നേമം എന്നീ അഞ്ച് സബ്രജിസ്ട്രാര്‍ ഓഫിസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. മൂന്ന് മാസത്തിനകം 309 ഇടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. ഇതോടെ 314 ഓഫിസുകളിലും ഈ സംവിധാനംവരും.
പണപ്പെട്ടി ഇല്ലാത്ത സബ് രജിസ്ട്രാര്‍ ഓഫിസാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രജിസ്ട്രേഷനത്തെുന്ന ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ട്രഷറിയിലേക്ക് നേരിട്ട് പണം കൈമാറുന്നതിനുള്ള സംവിധാനമാണിത്. നേരത്തേ ഏതാനും ഓഫിസുകളില്‍ ഇത് നടപ്പാക്കിയിരുന്നു. തുടക്കത്തില്‍ നെറ്റ് ബാങ്കിങ്, ട്രഷറികളില്‍ പണം നേരിട്ട് നല്‍കി എടുക്കുന്ന ഇ-ചെലാന്‍ സംവിധാനങ്ങളിലൂടെ മാത്രമാവും പണം സ്വീകരിക്കുക. ഇടപാടുകാരില്‍നിന്നുള്ള അനധികൃത പണപ്പിരിവ് ഇതോടെ അവസാനിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. സാങ്കേതിക തടസ്സങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബി.എസ്.എന്‍.എല്‍, ട്രഷറി, ബാങ്ക് അധികൃതരുടെ യോഗം ഉടന്‍ വിളിക്കാന്‍ രജിസ്ട്രേഷന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം കൈമാറുന്ന സംവിധാനത്തിന്‍െറ സാധ്യത ആലോചിക്കാന്‍ നികുതിവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കാര്‍ഡും സൈ്വപ്പിങ് മെഷീനും ഉപയോഗിച്ച് ഇത്തരം ഇടപാടിന് ബാങ്കുകള്‍ക്ക് പ്രത്യേകം പണം നല്‍കേണ്ടിവരും. ഇത് ഒഴിവാക്കാനാകുമോ എന്നകാര്യത്തില്‍ ബാങ്കുകളുമായി കൂടിയാലോചന നടത്തും. ബാങ്കുകള്‍ക്ക് അത് സ്വീകാര്യമല്ളെങ്കില്‍ ഇടപാടുകാരില്‍നിന്ന് പണം ഈടാക്കേണ്ടിവരും.
രജിസ്ട്രാര്‍ ഓഫിസുകളില്‍ ഇന്‍റര്‍നെറ്റ് സംവിധാനത്തിന്‍െറ ശേഷി ഉയര്‍ത്തുന്നതിന് ബി.എസ്.എന്‍.എല്ലുമായി ചര്‍ച്ചനടത്തും. ഇ-പേമെന്‍റ് സംവിധാനം പൂര്‍ണതോതില്‍ നടപ്പാക്കണമെങ്കില്‍ മുഴുവന്‍ ട്രഷറികളെയും കോര്‍ ബാങ്കിങ് ശൃംഖലയില്‍ ബന്ധിപ്പിക്കേണ്ടിവരും. നിലവില്‍ 90 ട്രഷറികള്‍ മാത്രമാണ് കോര്‍ ബാങ്കിങ് സംവിധാനത്തിലുള്ളത്. അടുത്ത സാമ്പത്തികവര്‍ഷത്തോടെ ഇ-സ്റ്റാമ്പിങ് സംവിധാനവും പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.