പീരുമേട്: സ്വകാര്യ ബസുകളിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ പ്രീപെയ്ഡ് കാർഡുകൾക്ക് റിസർവ് ബാങ്കിന്‍റെ നിയന്ത്രണം. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ബസ് ഉടമകളുടെ കൂട്ടായ്മയായ മൈ ബസ് കമ്പനിയുടെ ബസുകളിൽ ഉപയോഗിക്കുന്ന കാർഡുകൾക്കാണ് നിയന്ത്രണം.
ലയബിലിറ്റി പാർട്ണർ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്ത മൈ ബസിൽ പാർട്ണർമാരായി 40 ഉടമകളും 150ൽപരം അംഗങ്ങളുമുണ്ട്. ഇതിൽ പാർട്ണർമാരുടെ ബസുകളിൽ മാത്രം കാർഡ് ഉപയോഗിക്കാനാണ് റിസർവ് ബാങ്ക് നിർദേശം. യാത്രക്കാരിൽനിന്ന് നൂറ് രൂപയും ഇതിന്‍റെ ഗുണിതവുമായി കണ്ടക്ടർമാർ വഴി ചാർജ് ചെയ്യാം. ടിക്കറ്റ് മെഷീനിൽ സ്കാൻ ചെയ്താണ് ടിക്കറ്റ് നൽകുന്നത്.
ടിക്കറ്റിൽ ബസ് കൂലിയും ബാക്കി തുകയും രേഖപ്പെടുത്തിയിരിക്കും. ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇളവുമുണ്ട്. സ്ഥിരം യാത്രക്കാർ കാർഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. പ്രശ്നം പരിഹരിക്കാൻ കമ്പനിയിൽ നിലവിൽ പാർട്ണർ അല്ലാത്ത ഉടമകളെയും പാർട്ണർമാരാക്കാൻ നടപടി ആരംഭിച്ചു. നിയന്ത്രണമുള്ളതിനാൽ 40 ഉടമകളുടെ ബസുകളിൽ മാത്രമാണ് സേവനം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.