തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ മേഖലയുടെ നിർദേശം തള്ളി പൊലീസിൽ വിശ്വാസമർപ്പിച്ച് സർക്കാർ. പ്രതിപക്ഷം ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വം പൂർണ പിന്തുണ നൽകുേമ്പാൾ സാധാരണക്കാർ നട്ടം തിരിയുകയാണ്. കടകളും വ്യാപാരസ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണമെന്ന തീരുമാനം മുതൽ ലോക്ക്ഡൗണിന് തുല്യമായ ശനി, ഞായർ നിയന്ത്രണങ്ങളിൽ വരെ ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങളെ സർക്കാർ തള്ളി. തിരക്ക് ഒഴിവാക്കി, ആവശ്യത്തിന് സമയം നൽകി വ്യാപാര സ്ഥാപനങ്ങൾ സാമൂഹിക അകലം ഉൾപ്പെടെ നിർദേശം പാലിച്ച് പ്രവർത്തിക്കെട്ടയെന്നായിരുന്നു ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഹോട്ടലുകൾ, കടകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തന സമയം കുറക്കുന്നത് തിരക്ക് കുറക്കാൻ സഹായകമാകില്ലെന്നും അവർ പറഞ്ഞിരുന്നു.
പരിശോധിക്കാൻ പൊലീസിനെ നിയോഗിക്കുേമ്പാൾ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിച്ചുവേണം നിയന്ത്രണമെന്നും ഉദ്യോഗസ്ഥ േമധാവികളെയും ഭരണ നേതൃത്വത്തെയും അറിയിച്ചു. എന്നാൽ, തീരുമാനങ്ങളിലേക്ക് പോകുന്ന ചർച്ചയിൽ ഡി.ജി.പി ഉൾപ്പെടെ പൊലീസ് നേതൃത്വം ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തള്ളി. യാത്രാ നിയന്ത്രണം, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറക്കൽ തുടങ്ങിയ കടുത്ത നടപടികളിലൂടെയേ കോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ കഴിയൂവെന്നാണ് അവർ ഭരണനേതൃത്വെത്ത ധരിപ്പിച്ചത്. ഇതോടെ, തീരുമാനങ്ങൾ പൊലീസ് വഴിയിലേക്ക് നീങ്ങി.
സർക്കാർ ജീവനക്കാർ, ചുമട്ടു തൊഴിലാളികൾ, ഒാേട്ടാ-ടാക്സി തൊഴിലാളികൾ, തട്ടുകട കച്ചവടക്കാർ, തെരുവുകളിലെ ലോട്ടറി കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ഹോട്ടൽ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, സ്വയം തൊഴിൽ- കുടിൽ വ്യവസായ-കുടുംബശ്രീ തൊഴിലാളികൾ എന്നീ വലിയ വിഭാഗത്തിെൻറ ഉപജീവനമാർഗമാണ് മുന്നറിയിപ്പില്ലാത്ത കടുത്ത നിയന്ത്രണങ്ങളിൽ തകിടം മറിഞ്ഞത്. ക്ഷേമനിധി ബോർഡുകൾക്കും റേഷൻ കാർഡിനും പുറത്തുള്ള വലിയ വിഭാഗം അല്ലാതെയും സമൂഹത്തിലുണ്ട്. പൊലീസ് ഭരണം ഏറ്റെടുത്തതോടെ ഇവരും രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ കഷ്ടപ്പെടുകയാണ്. പുറമെയാണ് വിവിധ ജില്ലകളിൽ കലക്ടർമാർ തോന്നുംപടി നിയന്ത്രണം നടപ്പാക്കുന്നത്. കോവിഡ് കൂടുതലായ തൃശൂരിൽ വിവാഹത്തിന് ഉൾപ്പെടെ അനുവാദം കൊടുത്തപ്പോൾ മലപ്പുറത്ത് പള്ളികളിൽ നമസ്കാരത്തിനുപോലും കടുത്ത നിയന്ത്രണമേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.