ആറ്റിങ്ങല്‍: കോവിഡ് ഭീഷണി നിലനിൽക്കെ നിയന്ത്രണം ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആൾക്കൂട്ടം സൃ ഷ്ടിച്ച സംഭവത്തിൽ റിയാലിറ്റി ഷോ താരം ഡോ. രജിത്കുമാർ പൊലീസ് കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
നെടുമ്പാശ്ശേരിയിൽനിന്ന് കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ രജിത് കുമാറിനെ തേടി ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് ആറ്റിങ്ങല്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയത്. തുടർന്ന് നെടുമ്പാശ്ശേരി സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. 11.30ഓടെ പൊലീസ് ഉദ്യോഗസ്ഥനൊപ്പം രജിത്കുമാര്‍ സ്വകാര്യ വാഹനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു.
റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ ഇദ്ദേഹത്തിന് ആറ്റിങ്ങലിലും സ്വീകരണം ഒരുക്കുമെന്ന് ആരാധകസംഘം പ്രഖ്യാപിച്ചിരുന്നു. സ്വീകരണപരിപാടി തടഞ്ഞ് വീട്ടില്‍ പൊലീസ് നോട്ടീസ് പതിച്ചിരുന്നു.
സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
നെടുമ്പാശ്ശേരി: കോവിഡ് 19െൻറ പശ്ചാത്തലത്തിലുള്ള വിലക്ക് ലംഘിച്ച് ചാനൽ റിയാലിറ്റി ഷോയിലെ മത്സരാർഥി ഡോ. രജിത്കുമാറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ സംഭവത്തിൽ ജില്ല സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഭവത്തിൽ 14 പേർ അറസ്റ്റിലായെങ്കിലും പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഞായറാഴ്ച രാത്രി 9.30നാണ് രജിത്കുമാർ ചെന്നൈയിൽനിന്ന് വിമാനത്താവളത്തിലെത്തിയത്. ആളുകൾ കൂട്ടം കൂടുന്നതിനെതിരായ സർക്കാർ നിർദേശങ്ങളും ഹൈകോടതി ഉത്തരവും ലംഘിച്ചായിരുന്നു ഇത്.
Latest Videos:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.