ബംഗളൂരു: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർചെയ്ത ബംഗളൂരു മയക്കുമരുന്ന് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ 14ലേക്ക് മാറ്റി. ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി ഡി. അനിഘ ദിനേശ് (24), കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപ് (39), തൃശൂർ തിരുവില്വാമല സ്വദേശി റിേജഷ് രവീന്ദ്രൻ (37) എന്നിവരുടെ ജാമ്യാപേക്ഷയാണ് ബംഗളൂരു പ്രത്യേക കോടതി മാറ്റിവെച്ചത്. പരപ്പന അഗ്രഹാര െസൻട്രൽ ജയിലിൽ കഴിയുന്ന ഇവരുടെ റിമാൻഡ് കാലാവധി ബുധനാഴ്ച അവസാനിച്ചിരുന്നു. മൂന്നുദിവസം കൂടി ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി തുടരും.
ജാമ്യാപേക്ഷയെ എതിർക്കുന്ന എൻ.സി.ബി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതുവഴി ലഹരി ഇടപാട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും. ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തുന്ന സമാന്തര അന്വേഷണത്തിൽ രണ്ട് കന്നട നടിമാരടക്കം ആറുപേർ അറസ്റ്റിലായിരുന്നു. ഇൗ കേസിൽ അനിഘക്കും ബന്ധമുണ്ടെന്ന് എൻ.സി.ബി കണ്ടെത്തിയിരുന്നു.
മലയാള സിനിമ മേഖലയിലെ അനൂപ് മുഹമ്മദിെൻറ ബന്ധവും പുറത്തുവരേണ്ടതുണ്ട്. കേരളത്തിൽ നയതന്ത്ര പാർസൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി റമീസുമായും നടൻ ബിനീഷ് കോടിയേരിയുമായും അനൂപിന് ബന്ധമുണ്ടെന്നതിെൻറ തെളിവുകൾ ഇതിനിടെ പുറത്തുവന്നിരുന്നു. അനൂപും ബിനീഷുമായി നടന്ന സാമ്പത്തിക ഇടപാടുകളും സ്വർണക്കടത്തു കേസിലെ പ്രതികളുടെ ബംഗളൂരുവിലെ ഒളിതാമസവുമടക്കം ഇതിലേക്ക് സൂചന നൽകുന്നതാണ്.
അനൂപ് മുഹമ്മദിെൻറ മൊഴിയിൽ ബിനീഷിെൻറ പേര് എടുത്തുപറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കൊച്ചിയിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽനിന്ന് എൻ.സി.ബി വിവരം തേടും. സ്വർണക്കടത്തും മയക്കുമരുന്ന് കടത്തും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തിൽ തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.