ദിലീപിൻെറ ഫോണുകൾ സർവീസ് ചെയ്തിരുന്നയാളുടെ മരണം: പുനഃരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

അങ്കമാലി: നടൻ ദിലീപിൻ്റെ ഫോണുകൾ സർവീസ് ചെയ്തിരുന്ന സർവീസ് സെൻറർ ഉടമയുടെ മരണത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. സെൻറർ ഉടമ കൊടകര കോടാലി സ്വദേശി സലീഷിൻ്റെ അപകട മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ശിവദാസ് ഇന്ന് അങ്കമാലി സി.ഐക്ക് പരാതി നൽകി.

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും കൂടുതൽ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിലാണ് പുനഃരന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്.

എറണാകുളം പെൻറാ മേനകയിലെ സർവീസ് സെൻറർ ഉടമയായിരുന്നു സലീഷ്.

2020 ആഗസ്റ്റ് 30ന് അങ്കമാലി ടെൽക് മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. കോടാലിയിൽ നിന്നും കാക്കനാട്ടെ ഫ്ളാറ്റിലേക്ക് പോകും വഴിയായിരുന്നു ഇത്. സലീഷ് ഓടിച്ചിരുന്ന കാർ റോഡിന് സമീപത്തെ ഇരുമ്പ് കൈവരിയിലിടിക്കുകയായിരുന്നു. കാറിൽ സലീഷ് മാത്രമാണുണ്ടായിരുന്നത്. അപകടത്തിൽ സലീഷ് തത്ക്ഷണം മരിച്ചു.

അതേസമയം, ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ധി​​​ക്കാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​ന്‍റെ​​​യ​​​ട​​​ക്കം ആ​​​റു ഫോ​​​ണു​​​ക​​​ള്‍ ഇന്ന് ഹൈകോടതിയിലെത്തിച്ചു. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, സഹോദരൻ അനൂപിന്‍റെ കൈവശമുള്ള രണ്ട് ഫോണുകൾ, മറ്റൊരു ബന്ധുവിന്‍റെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് ഹൈകോടതിയിലെത്തിച്ചത്. ദിലീപ് സ്വന്തം നിലക്ക് സ്വകാര്യ ഫോറൻസിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രിയിൽ കൊച്ചിയിൽ തിരിച്ചെത്തിച്ചിരുന്നു.

ഈ ​​​മൊ​​​ബൈ​​​ലു​​​ക​​​ള്‍ ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ന്‍ ഏ​​​തു ഏ​​​ജ​​​ന്‍​സി​​​ക്കു ന​​​ല്‍​ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കോ​​​ട​​​തി ഇ​​​ന്നു വ്യ​​​ക്ത​​​ത വ​​​രു​​​ത്തും. ഫോ​​​ണ്‍ വി​​​ളി​​​ക​​​ള്‍, എ​​​സ്.എം​​​.എ​​​സ്, ചാ​​​റ്റിങ്, വി​​​ഡി​​​യോ, ചി​​​ത്ര​​​ങ്ങ​​​ള്‍, കോ​​​ള്‍റെക്കോഡിങ് എന്നിവ വി​​​ധേ​​​യ​​​മാ​​​ക്കി​​​യേ​​​ക്കും. അ​​​തേ​​​സ​​​മ​​​യം, കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ദി​​​ലീ​​​പി​​​നെ ക​​​സ്റ്റ​​​ഡി​​​ലെടുത്ത് ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച്.

Tags:    
News Summary - Relatives of mobile service man demand re-investigation on his death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.