ഉപതെരഞ്ഞെടുപ്പിനിടെ സോളാർ റിപ്പോർട്ട്​ പുറത്തുവിട്ടത്​ നാലാംകിട രാഷ്​ട്രീയം– എ.കെ​ ആൻറണി

ന്യൂഡൽഹി:​ വേങ്ങര ഉപതെരഞ്ഞെടുപ്പ്​  ദിവസം  സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്​ നാലാംകിട രാഷ്​ട്രീയ നടപടിയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ എ.കെ ആൻറണി. ഉപതെരഞ്ഞെടുപ്പ്​ ദിവസം തന്നെ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ തരംതാണ നടപടിയാണെന്നും അത്​ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അന്വേഷണത്തിലൂടെ കോണ്‍ഗ്രസ് നേതൃനിരയെ പ്രതിക്കൂട്ടിൽ നിർത്തി കോണ്‍ഗ്രസിന്‍റെ അടിത്തറ തകർക്കാമെന്നത് സർക്കാരിന്‍റെ വ്യാമോഹമാണെന്നും ആൻറണി ഡൽഹിയിൽ പറഞ്ഞു. 

കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം കോണ്‍ഗ്രസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. 

Tags:    
News Summary - Release of Solar Commission report in by election day is political game by CPM government- AK Antony - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.