ഇന്ത്യയുടെ മാർഗരേഖ മതമല്ല -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കാസർകോട്: ഇന്ത്യയുടെ മാർഗരേഖ മതമല്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര സർവകലാശാല 12ാം സ്ഥാപക വാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രി വി. മുരളീധരൻ പങ്കെടുത്ത ചടങ്ങിലാണ് ഗവർണറുടെ പ്രസ്താവന.

ഒരു മതത്തെ മാത്രം അംഗീകരിച്ചാൽ മറ്റ് മതങ്ങളില്ലാതാകും. ഒരു വംശത്തെ, ഒരു ഭാഷയെ മാത്രം അടിസ്ഥാനമാക്കിയാൽ മറ്റുള്ളവ പുറന്തള്ളപ്പെടും. ഇത് ഇന്ത്യയുടെ പാരമ്പര്യമല്ല. ലോകത്തിന് ഇന്ത്യ നൽകിയ സംഭാവന ബഹുസ്വരതയിൽ നിന്നും ദൈവികതയെ കണ്ടെത്തുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Religion is not India's guide - Governor Arif Mohammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.