പുതുനഗരം: ബസിൽ യാത്ര ചെയ്ത യുവതിയെയും മകനെയും അസഭ്യം പറഞ്ഞെന്ന കേസിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ നാലുപേർക്കെതിരെ കേസെടുത്തു. പുതുനഗരം സ്വദേശികളായ ഷെമീർ (30), സെയ്ദ് അബു (35), കണ്ടാലറിയാവുന്ന രണ്ടുപേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഷെമീർ എസ്.ഡി.പി.ഐ നെന്മാറ മണ്ഡലം പ്രസിഡന്റാണെന്ന് പുതുനഗരം പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴി സംഘർഷമുണ്ടാക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. കണ്ടക്ടറുടെ പരാതിയിൽ കണ്ടാലറിയുന്ന 15ഓളം പേർക്കെതിരെ കേസെടുത്തതായി പുതുനഗരം സർക്കിൾ ഇൻസ്പെക്ടർ ദീപകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.