കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിെൻറയും അലൻ ഷുഹൈബിെൻറയും റിമ ാൻഡ് കാലാവധി കോടതി നീട്ടി. ഡിസംബർ 21 വരെയാണ് കോഴിക്കോട് പ്രിൻസിപ്പൽസ് സെഷൻസ് കോടതി റിമാൻഡ് നീട്ടിയത്. പ്രതികളെ നേരിട്ട് ഹാജരാക്കാതെ വിഡിയോ കോൺഫറൻസ് വഴിയായിരുന്നു കോടതി നടപടി.
നവംബർ ഒന്നിനാണ് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. തുടർന്ന് 30 വരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഈ കാലാവധി കഴിഞ്ഞതിെന തുടർന്നാണ് കോടതി റിമാൻഡ് നീട്ടിയത്.
റിമാൻഡിൽ കഴിയവെ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും കോടതി നേരത്തേ പൊലീസ് കസ്റ്റയിൽ വിട്ടിരുന്നു. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ആദ്യം കോഴിക്കോട് സെഷൻസ് കോടതിയും പിന്നാലെ ഹൈകോടതിയും തള്ളുകയും ചെയ്തു. അതിനിടെ കോടതി അനുമതിയോടെ ശനിയാഴ്ച അന്വേഷണസംഘം കോഴിക്കോട് ജയിലിലെത്തി താഹയുടെ ൈകയക്ഷരം വീണ്ടും ശേഖരിച്ചു.
അറസ്റ്റിലാവുേമ്പാൾ പ്രതികളിൽനിന്ന് കണ്ടെടുത്ത രേഖകളും വീട്ടിൽനിന്ന് പിടിച്ചെടുത്ത കുറിപ്പുകളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നതിെൻറ ഭാഗമായാണ് കൈയക്ഷരം ശേഖരിച്ചത്. കേസിൽ അറസ്റ്റിലാവാനുള്ള മലപ്പുറം സ്വദേശി ഉസ്മാനുവേണ്ടി പൊലീസ് ഇതര സംസ്ഥാനങ്ങളിലടക്കം തിരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.