കോടിയേരിക്കെതിരെ പരാമർശം; മുല്ലപ്പള്ളിയുടെ മുൻ ഗൺമാന് സസ്പെന്‍ഷൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ് ഗ്രൂപ്പിൽ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചതിന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനും മെഡിക്കൽ കോളജ് ഗ്രേഡ് എ.എസ്.ഐയുമായ ഉറൂബിനെ സസ്പെന്‍ഡ് ചെയ്തു. സി.പി.എം ആനയ്ക്കോട് ബ്രാഞ്ച് സെക്രട്ടറി എസ്. റിയാസ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് നടപടി.

താൻ പി.ടി.എ പ്രസിഡൻറായ പോത്തൻകോട് എൽ.വി.എച്ച് സ്കൂളിന്‍റെ പി.ടിഎ ഗ്രൂപ്പിലാണ്​ കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ച്​ ഉറൂബ്​ മോശം സന്ദേശം രേഖപ്പെടുത്തിയത്​. മെഡിക്കൽ കോളജ് എസ്.എച്ച്.ഒയും സ്പെഷൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാർ ഉറൂബിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Remarks against Kodiyeri Balakrishnan; Suspension of ex gunman of Mullapally Ramachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.