മലയാള സിനിമ മേഖലയിലെ പ്രമുഖരുടെ ലൈംഗികാതിക്രമങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെ വീണ്ടും ചർച്ചയായി മുകേഷിനെതിരായ മീടു ആരോപണം. കാസ്റ്റിങ് ഡയറക്ടറായിരുന്ന ടെസ് ജോസഫാണ് മുകേഷിനെതിരെ വീണ്ടും രംഗത്ത്‍വന്നത്. ടെസ് ജോസഫിന്റെ ഇൻസ്റ്റഗ്രാം കുറിപ്പാണ് പഴയ ആരോപണം വീണ്ടും വെളിച്ചത്ത് കൊണ്ടുവന്നത്. നിയമം അധികാരം ഉള്ളവർക്ക് വേണ്ടിയാണെന്നും ഇവിടെ സ്ഥിതി മെച്ചപ്പെടുമെന്ന് എങ്ങനെ കരുതാനാകുമെന്നുമാണ് ടെസ് ജോസഫ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ വിശ്വസിക്കുന്നു. എന്നാൽ അധികാരത്തിൽ ഇരിക്കുന്നവർക്ക് വേണ്ടി നിയമങ്ങൾ വളച്ചൊടിക്കുന്ന കാഴ്ചകളാണ് മുന്നിലുള്ളത്. കാര്യങ്ങൾ മെച്ചപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കാൻ സാധിക്കും? ഇത് എന്നെ ആഴത്തിൽ ദുഃഖിപ്പിക്കുന്നു.-ടെസ് ജോസഫ് എഴുതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണം.
2018ലാണ് ടെസ് ആദ്യമായി മുകേഷിനെതിരെ മീടു ആരോപണവുമായി രംഗത്തുവരുന്നത്. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടൽ മുറിയിൽ വെച്ച് മുകേഷ് മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നായിരുന്നു ടെസ് വെളിപ്പെടുത്തിയത്. മുറിയിലേക്ക് തുടർച്ചയായി ഫോൺ ചെയ്യുകയും സ്വാധീനം ചെലുത്തി സ്വന്തം മുറിക്ക് അടുത്തേക്ക് മുകേഷ് മുറി മാറ്റാൻ ശ്രമിച്ചുെവന്നും അവർ ആരോപിച്ചു.
എന്നാൽ ടെസ് േജാസഫിെന അറിയുകപോലുമില്ലെന്നായിരുന്നു മറ്റാരെങ്കിലും ആയിരിക്കാം അവരെ വിളിച്ചത് എന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം.
അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് ആരോപിക്കുന്നു. മലയാളിയായ ടെസ് ജനിച്ചത് കൊച്ചിയിലും വളര്‍ന്നത് കൊല്‍ക്കത്തയിലുമാണ്. പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്ത ടെസ് ഇപ്പോള്‍ താമസിക്കുന്നത് മുംബൈയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.