തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ റെയില്‍വേ മേൽപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ചമുതല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. എട്ട്, 15 തീയതികളിലെ എറണാകുളം-ഗുരുവായൂര്‍ (06448), 07, 10, 12, 14, 17, 19, 21, 24, 26, 28, 29, 31 തീയതികളിലെ കൊല്ലം-എറണാകുളം മെമു (06442) ട്രെയിനുകള്‍ റദ്ദാക്കി.
ഏഴ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. നിലമ്പൂര്‍-കോട്ടയം (16325) പാസഞ്ചർ എട്ട്, 15 തീയതികളില്‍ അങ്കമാലിയില്‍ സര്‍വിസ് അവസാനിപ്പിക്കും. കണ്ണൂര്‍-എറണാകുളം (16306) ഇന്റർസിറ്റി എട്ട്, 15 തീയതികളില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ഗുരുവായൂര്‍ (16342) ഇന്റർസിറ്റി എട്ട്, 15 തീയതികളില്‍ എറണാകുളത്ത് സര്‍വിസ് അവസാനിപ്പിക്കും. ഗുരുവായൂര്‍- തിരുവനന്തപുരം (16341) ഇന്റർസിറ്റി ഒമ്പതിനും 16നും പുലര്‍ച്ച 5.20ന് എറണാകുളത്തുനിന്ന് സര്‍വിസ് ആരംഭിക്കും. പുനലൂര്‍-ഗുരുവായൂര്‍ (16327): എട്ട്, 15 തീയതികളില്‍ കോട്ടയത്ത് സര്‍വിസ് അവസാനിപ്പിക്കും. തിരുവനന്തപുരം- എറണാകുളം (16304) പാസഞ്ചർ 15 ന് തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. എറണാകുളം-കൊല്ലം മെമു (06441) ശനിയാഴ്ച മുതല്‍ 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ വഴി പോകേണ്ട ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ (16127) എക്സ്പ്രസ് എട്ടിന് കോട്ടയം വഴി തിരിഞ്ഞുപോകും. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ (16127) 26, 28, 29, 30, 31 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. തിരുവനന്തപുരം-വെരാവല്‍ (16334) എക്സ്പ്രസ് എട്ട്, 15 തീയതികളില്‍ 3.55 മണിക്കൂർ വൈകി രാത്രി 7.40ന് മാത്രമേ സര്‍വിസ് ആരംഭിക്കൂ.
എട്ട്, 15 തീയതികളിലെ കൊച്ചുവേളി-മൈസൂര്‍ (16316) എക്സ്പ്രസ് രാത്രി എട്ടിനും തിരുവനന്തപുരം-ഷാലിമാര്‍ (22641) എക്സ്പ്രസ് രാത്രി 10.15നും എറണാകുളം-കാരയ്ക്കല്‍ (16188) എക്സ്പ്രസ് രാത്രി 11.50 നും മാത്രമേ സര്‍വിസ് ആരംഭിക്കൂ.
കൊച്ചുവേളി-യശ്വന്ത്പൂര്‍ (12258) എക്സ്പ്രസ് എട്ടിന് വൈകീട്ട് അഞ്ചിനും 15ന് രാത്രി 8.10നും സര്‍വിസ് ആരംഭിക്കും. തിരുവനന്തപുരം-ചെന്നൈ (12696) എട്ടിന് വൈകീട്ട് 5.15നും 15ന് വൈകീട്ട് 6.45 നും സര്‍വിസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.