മലപ്പുറം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് തത്തയുടെചരമഗീതം പിണറായി വിജയൻ പാടി. എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഹെകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടും വിജിലന്‍സ് ഡയറക്ടറെ മാറ്റാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രി പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ ജേക്കബ് തോമസിനെ മാറ്റിയതെന്ന് വ്യക്തമാക്കണം. അഴിമതി വിരുദ്ധത എന്ന് പറഞ്ഞ് സർക്കാർ ജനങ്ങളെ പറ്റിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ലോക്നാഥ് ബെഹ്റക്ക് വിജിലൻസിന്‍റെ ചുമതല നൽകിയത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എസ്.എൽ.സി ചോദ്യപേപ്പർ: അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ നിയമനടപടി
എസ്.എസ്.എൽ.സി ചോദ്യപേപ്പർ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചോദ്യപേപ്പർ വിവാദത്തിന് കാരണക്കാരായ കെ.എസ്.ടി.എ അധ്യാപക സംഘടനക്കാരെ രക്ഷിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയും സർക്കാറും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.