പെരിന്തൽമണ്ണ: ഏലംകുളം മുതുകുർശ്ശി കൂഴന്തറയിൽ കൊല്ലപ്പെട്ട ദൃശ്യയോട് പ്രതി വിനീഷ് വിനോദിനുണ്ടായിരുന്ന പ്രണയം കൊടുംപകയായതാണ് കൊലപാതകത്തിന് കാരണമായത്. പ്ലസ് ടുവിന് കുന്നക്കാവ് സ്കൂളിൽ ഇരുവരും ഒരുമിച്ചായിരുന്നു പഠിച്ചത്. വിനീഷ് പലപ്പോഴായി പ്രണയാഭ്യർഥനയുമായി മകളുടെ പിറകെയുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. ശല്യം സഹിക്കാനാവാതെ മൂന്നുമാസം മുമ്പ് സ്റ്റേഷനിൽ യുവാവിനെതിരെ പരാതി നൽകിയിരുന്നെന്നും ദൃശ്യയുടെ പിതാവിെൻറ സഹോദരൻ മധുസൂദനൻ പറഞ്ഞു.
യുവാവിന്റെ അമ്മ, അച്ഛൻ, സഹോദരൻ എന്നിവർ സ്റ്റേഷനിലെത്തി ഇനി ശല്യമുണ്ടാവില്ലെന്ന് ഉറപ്പ് നൽകുകയും ഇക്കാര്യം എഴുതി നൽകുകയും ചെയ്തു. അതിനുശേഷമാണ് പരാതി പിൻവലിച്ചത്. പെരിന്തൽമണ്ണയിലെ കടയിലെത്തിയും യുവാവ് ദൃശ്യയുടെ പിതാവ് ബാലചന്ദ്രനോട് വിവാഹാഭ്യർഥന നടത്തിയിരുന്നു.
സംഭവം നടന്ന് അൽപസമയത്തിനകമാണ് താൻ വീട്ടിലെത്തിയതെന്നും പരിക്കേറ്റ കുട്ടിയെ മടിയിൽ കിടത്തി അമ്മ കരയുന്നതാണ് കണ്ടതെന്നും മധുസൂദനൻ പറഞ്ഞു. ഓംനി വാനിൽ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുേപായെന്നും വാഹനത്തിൽവെച്ച് ഇളയ കുട്ടി കൃത്യം ചെയ്തയാളെക്കുറിച്ച് വിവരം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.