തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ (കെ.എ.എസ്) നിയമനങ്ങളിൽ സംവരണം പാലിക്കണമെന്ന ആവശ്യത്തിൽ മറുപടി പറയാതെ സർക്കാർ. കെ.എ.എസ് സ്പെഷൽ റൂൾ കരടിന് അന്തിമാംഗീകാരം നൽകുന്നതിന് മുന്നോടിയായി സെക്രേട്ടറിയറ്റിൽ നടന്ന ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിലാണ് സംവരണം ചർച്ചയായത്.
എന്നാൽ, യോഗാധ്യക്ഷനായ പൊതുവിതരണവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ ഇൗ വിഷയത്തിൽ പ്രതികരിച്ചില്ല. മുസ്ലിംലീഗ് സർവിസ് സംഘടനയാണ് സംവരണവിഷയം യോഗത്തിൽ ഉന്നയിച്ചത്. കെ.എ.എസിൽ മാത്രം സംവരണമില്ലാത്തത് അംഗീകരിക്കാനാവില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. മറ്റ് സർവിസ് സംഘടനകളൊന്നും സംവരണവിഷയത്തിൽ നിർദേശമൊന്നും ഉന്നയിച്ചില്ല.
അണ്ടർ സെക്രട്ടറി മുതൽ മുകളിലോട്ടുള്ള തസ്തികകളിൽ പത്തുശതമാനം മാത്രമേ കെ.എ.എസിൽ ഉൾപ്പെടുത്താൻ പാടുള്ളൂവെന്ന് സെക്രേട്ടറിയറ്റ് ആക്ഷൻ കൗൺസിൽ ആവശ്യെപ്പട്ടു. കെ.എ.എസ് സ്പെഷൽ റൂൾ കരടിന് അംഗീകാരം നൽകി ഉടൻ നടപ്പാക്കണമെന്ന നിലപാടാണ് ഇടതുപക്ഷ സംഘടനകൾ യോഗത്തിൽ ഉന്നയിച്ചത്. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് നിയമനങ്ങളിൽ സംവരണവ്യവസ്ഥയിൽ കൊണ്ടുവന്ന മാറ്റം പിന്നാക്കവിഭാഗങ്ങളുടെ അവസരം നിഷേധിക്കുമെന്ന് ‘മാധ്യമം’ ബുധനാഴ്ച റിപ്പോർട്ട് െചയ്തിരുന്നു.
ബിരുദമുള്ള ആർക്കും അപേക്ഷിക്കാവുന്ന കെ.എ.എസിെൻറ പൊതുവിഭാഗത്തിൽ സംവരണ വ്യവസ്ഥ പാലിച്ചാണ് നിയമനം. സർക്കാർ സർവിസിലെ ബിരുദധാരികളായ ജീവനക്കാർക്ക് അപേക്ഷിക്കാവുന്ന രണ്ടാം വിഭാഗത്തിലും ഗസറ്റഡ് തസ്തികയിലുള്ളവർക്കായി നടത്തുന്ന മൂന്നാം വിഭാഗത്തിലെ നിയമനത്തിലും സംവരണമില്ല. നേരത്തേ സംവരണം ലഭിച്ചവർക്ക് വീണ്ടും നൽകേണ്ടതില്ലെന്ന നിലപാടിലാണ് കരടിൽ ഇത്തരമൊരു ഭേദഗതി വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.