തിരുവനന്തപുരം: സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ശരിയായ വിധത്തില്‍ സമീപിച്ചാണ് സംവരണ മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദശാബ്ദങ്ങളായി തുടരുന്ന രീതികള്‍ മാറണം. പുതിയ സംവരണം വരുന്നതോടെ നിലവിലുള്ളവര്‍ക്ക് എന്തോ നഷ്ടപ്പെടുമെന്ന ധാരണയാണ് പ്രചരിക്കുന്നത്. എന്നാൽ, ഇന്ന് നിലവിലുള്ള സംവരണം ഒരു നേരിയ ശതമാനം പോലും ഇല്ലാതാകില്ല -അദ്ദേഹം പറഞ്ഞു.
സംവരണം പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കുള്ളത് അവരെ ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ്. അതിനി തുടരേണ്ടതുണ്ടോ എന്നമട്ടില്‍ ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉള്ള സംവരണം തുടരണമെന്ന് തന്നെയാണ് നിലപാട്. മുന്നാക്ക സംവരണം നിലവിലെ സംവരണ വിഭാഗങ്ങള്‍ക്ക് നഷ്ടം ഉണ്ടാക്കും എന്ന ആശങ്ക പരത്തുന്നു. മുന്നാക്ക സംവരണത്തെ നേരത്തെ തന്നെ സി.പി.എം അനുകൂലിച്ചതാണ്. യു.ഡി.ഫ് പ്രകടന പത്രികയിലും ഉണ്ട്.
കേരളം വിട്ടാല്‍ എവിടെയാണ് സംവരണം ഉള്ളത് എന്ന് വലിയ തോതില്‍ ചന്ദ്രഹാസം ഇളക്കി വരുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് വ്യക്തമാക്കണം. സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നാണ് ഇനി പറയേണ്ടത്. സംവരണേതര വിഭാഗത്തില്‍പെട്ടവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും. എല്ലാ മതക്കാർക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും എല്ലാം ആനുകൂല്യത്തിന് അര്‍ഹതയുള്ള വിധത്തിലാണ് സംവരണം നിലവില്‍ വരുന്നതെന്ന് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.