കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ച കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി രേഷ്മ മറിയം റോയി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മുതിർന്ന അംഗം മിനി ഇടിക്കുള മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. തെരഞ്ഞെടുപ്പിെൻറ തുടക്കം മുതൽ കേരളം ചർച്ച ചെയ്ത സ്ഥാനാർഥിയായിരുന്നു രേഷ്മ.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായമായ 21 പൂർത്തിയായതിെൻറ തൊട്ടടുത്ത ദിവസമായിരുന്നു പത്രികാസമർപ്പണത്തിെൻറ അവസാന ദിവസം. ഊട്ടുപാറ വാർഡിലാണ് മത്സരിച്ചത്.70 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയം. 20 വർഷത്തിന് ശേഷമാണ് ഇടതുമുന്നണി അരുവാപ്പുലം പഞ്ചായത്തിൽ തിരികെ അധികാരത്തിൽ എത്തുന്നത്. ഇത്തവണ പ്രസിഡൻറ് സ്ഥാനം വനിത സംവരണമായതോടെ രേഷ്മ പ്രസിഡൻറാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതിനിടെ രേഷ്മക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമാണ്.എന്നാൽ, ഇതുസംബന്ധിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. കല്ലേല്ലി തോട്ടം വാർഡിൽനിന്നും വിജയിച്ച സിന്ധു പി. സന്തോഷിനും സാധ്യതയുണ്ട്. സിന്ധു സി.പി.എം അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.