ജനവാസമേഖല ഒഴിവാക്കൽ: സ്ഥലപരിശോധനക്കുള്ള വിദഗ്ധ സമിതിയിൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെയും നിയമിച്ചു

തിരുവനന്തപുരം: പെരിയാര്‍ കടുവാസങ്കേത്തിനകത്തെ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളിലെയും തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെയും ജനവാസ മേഖലകളെ ഒഴിവാക്കാനുള്ള സ്ഥല പരിശോധനക്കുള്ള വിദഗ്ധ സമിതിയംഗമായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ ഐ.എഫ്.എസിനെ നാമനിര്‍ദേശം ചെയ്തു. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ചാണ് സർക്കാർ നടപടി.

2024 ഡിസംബര്‍ 19, 20, 21 തീയതികളിലാണ് വിദഗ്ധ സംഘം പ്രദേശങ്ങളില്‍ പരിശോധന നടത്തുക. ദേശീയ വന്യജീവി ബോര്‍ഡിന്റ സ്റ്റാന്റിങ് കമ്മിറ്റി അംഗവും പ്രശ്‌സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാര്‍, ദേശീയ വന്യജീവി വിഭാഗം ഇന്‍സ്പെക്ടര്‍ ജനറല്‍ എന്നിവരാണ് വിദഗ്ധ സമിതിയിലെ പ്രധാനപ്പെട്ട മറ്റ് അംഗങ്ങള്‍. കൂടാതെ ടൈഗര്‍ റിസര്‍വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബർ അഞ്ചിന് പ്രത്യേകം വിളിച്ചു ചേര്‍ത്ത സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗമാണ് ജനവാസ മേഖലകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വന്യജീവി ബോര്‍ഡിനോട് ശിപാര്‍ശ ചെയ്യാൻ തീരുമാനം എടുത്തത്. ഈ വിഷയം കേന്ദ്ര വന്യജീവി ബോര്‍ഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്റിങ് കമ്മിറ്റി യോഗം വിദഗ്ധ സമിതിയെ നിയോഗിച്ചതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Tags:    
News Summary - Residential Area in periyar tiger reserve and Thattekad Bird Sanctuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.