കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; അപകടം കോൺക്രീറ്റ് ജോലിക്കിടെ

കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പാലം തകർന്ന് വീണു. കൊല്ലം അയത്തിൽ ജങ്ഷന് സമീപമുള്ള ചൂരാങ്കൽ പാലമാണ് തകർന്നത്. സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനിടെ പാലത്തിന്റെ മധ്യഭാഗം തകരുകയായിരുന്നു.   


അപകടം നടക്കുന്ന സമയത്ത് നിർമാണ തൊഴിലാളികൾ സമീപത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അശാസ്ത്രീയമായ നിർമാണമാണ് ഇവിടെ നടക്കുന്നതെന്നും ഇതേ സ്ഥലത്ത് നാലാംതവണയാണ് അപകടം ഉണ്ടാകുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

അപകടത്തെ തുടർന്ന് നിരവധി തവണ നിർത്തിവെക്കേണ്ടിവന്ന നിർമാണം ക്രോൺക്രീറ്റിലെത്തിയപ്പോഴാണ് വീണ്ടും തകർന്നത്. അശാസ്ത്രീയ നിർമാണമാണ് നടക്കുന്നതാരോപിച്ച് യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു.

Tags:    
News Summary - A bridge under construction in Kollam collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.