തിരുവനന്തപുരം: കരുതൽ മേഖലയിലെ ജനവാസമേഖല സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ നേരിട്ടുള്ള പരിശോധന അടുത്ത ആഴ്ചമുതല്‍. വനംവകുപ്പും സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്ററും ചേര്‍ന്ന് നടത്തിയ സാറ്റലൈറ്റ് സര്‍വേയിലെ അപാകതകള്‍ പരിഹരിച്ച് വിട്ടുപോയ ജനവാസമേഖലകള്‍കൂടി കണ്ടെത്തി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയാണ് മുഖ്യമായും നേരിട്ടുള്ള പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയോദ്യാനങ്ങളോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ പ്രദേശം കരുതൽമേഖല വേണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. ഉത്തരവിന് പിന്നാലെ സംസ്ഥാന വനംവകുപ്പ് സാറ്റലൈറ്റ് സര്‍വേ നടത്തിയപ്പോള്‍ 50,000ത്തോളം ജനവാസമേഖലകള്‍ പ്രതിസന്ധിയിലാകുമെന്ന് വ്യക്തമായി.
എന്നാല്‍, സാറ്റലൈറ്റ് സര്‍വേയില്‍ കാണുന്നതിന്റെ ഇരട്ടിയിലധികം ജനവാസമേഖലകള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും സാറ്റലൈറ്റ് സര്‍വേ മാത്രം പോരെന്നുമുള്ള അഭിപ്രായം കണക്കിലെടുത്താണ് നേരിട്ടുള്ള സ്ഥലപരിശോധനക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലാണ് പരിശോധന നടത്തുക. വിദഗ്ധസമിതി പരിശോധന നടത്തി അടുത്തമാസം 31 നുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് നൽകും. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം സർക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.