കണ്ണൂര്‍: വൈസ് ചാൻസലർ നിയമനവും പഠന ബോർഡുകളുടെ നിയമനങ്ങളെയും അനുകൂലിച്ച് കണ്ണൂർ സർവകലാശാല സെനറ്റിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രമേയം. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ സെനറ്റ് അഭിപ്രായം പറയരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ സെനറ്റ് യോഗം ബഹിഷ്കരിച്ചു.
വസ്തുത വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തി സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും സര്‍വകലാശാലയെ സംരക്ഷിക്കാനെന്ന പേരില്‍ ചിലര്‍ അപവാദങ്ങളും വസ്തുത വിരുദ്ധ വാര്‍ത്തകളും നിരന്തരം പ്രചരിപ്പിക്കുകയാണെന്നും സിന്‍ഡിക്കേറ്റ് അംഗം എന്‍. സുകന്യ അവതരിപ്പിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തി. വി.സി. ഗോപിനാഥ് രവീന്ദ്രെൻറ പുനർ നിയമനത്തിനെതിരെ ചാൻസലർ തന്നെ മുന്നോട്ടുവന്ന സാഹചര്യത്തിലാണ് സർവകലാശാലയുടെ പ്രമേയം.
സർവകലാശാല ചട്ടമനുസരിച്ച് കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ സെനറ്റ് അഭിപ്രായം പറയരുതെന്നുണ്ടെന്നും അതിനാൽ പ്രമേയം ചട്ട വിരുദ്ധമാണെന്നും സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു ഉന്നയിച്ചെങ്കിലും വൈസ് ചാൻസലർ പ്രമേയം അവതരിപ്പിക്കാൻ സുകന്യക്ക് അനുമതി നല്‍കുകയായിരുന്നു. ഈ പ്രമേയം ചൊവ്വാഴ്ച ചേര്‍ന്ന സെനറ്റ് യോഗം വോട്ടിനിട്ട് പാസാക്കി.
സര്‍വകലാശാലയിലെ ഉന്നത സമിതികളില്‍ അംഗങ്ങളായവര്‍ തന്നെയാണ് വ്യാജ വാര്‍ത്തകള്‍ ചമച്ച് കോടതിയില്‍ കേസുകളുമായി കയറിയിറങ്ങുന്നതെന്നും സര്‍വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി ഒരുമിച്ചുനില്‍ക്കണമെന്നും പ്രമേയം അഭ്യർഥിച്ചു. അതിനിടയിലാണ് സെനറ്റിലെ യു.ഡി.എഫ് അംഗങ്ങളായ ഡോ. ആർ.കെ. ബിജു, ഡോ. പ്രേമചന്ദ്രൻ കീഴ്ത്ത്, എസ്. ഷാനവാസ്, ഇ.എസ്. ലത, ഡോ. ആർ. സ്വരൂപ, പി.കെ. സതീശൻ എന്നിവർ യോഗം ബഹിഷ്കരിച്ചത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞദിവസം ഹൈകോടതി നോട്ടീസ് അയച്ചിരുന്നു.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാന്‍സലര്‍ പദവിയിൽ തുടരാൻ താൽപര്യമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചത് സർക്കാറും ഗവർണറും തമ്മിലുള്ള ശീതയുദ്ധത്തിന് കാരണമായി. വി.സി സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിെൻറ ഭാര്യ പ്രിയ വർഗീസിന് അസോസിയേറ്റ് പ്രഫസർ നിയമനം ഉറപ്പാക്കിയതിന് പിന്നാലെ ഗോപിനാഥ് രവീന്ദ്രന് വി.സി പദവിയിൽ പുനർനിയനമം ലഭിച്ചത് വലിയ വിവാദമായി.
ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ പിന്തള്ളിയാണ് പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത്. ഡിസംബർ 14ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പ്രിയ വർഗീസ് ഉൾപ്പെട്ട അസോസിയേറ്റ് പ്രഫസറുടെ നിയമന വിഷയം നീട്ടിവെച്ചിരുന്നു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ജോബി കെ. ജോസ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.