തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയാൻ ‘ബോർഡ് വെക്കൽ’ നിയന്ത്രണം വരുന്നു. ഇതുസംബന്ധിച്ച ഫയൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. മന്ത്രിമാര്‍ക്കും എം.എൽ.എമാര്‍ക്കും പുറമേ, ഔദ്യോഗിക ബോര്‍ഡ് വെക്കാനുള്ള അധികാരം പരിമിതപ്പെടുത്താനാണ് ആലോചന.
വാഹനങ്ങളിൽ ബോർഡ് വെക്കുന്ന ഡെപ്യൂട്ടി സെക്രട്ടറിമാർ വകുപ്പിന്റെ പേരാണ് താഴെ എഴുതേണ്ടത്. എന്നാൽ, വകുപ്പിന്റെ പേരിന് പകരം ‘ഗവൺമെന്റ് ഓഫ് കേരള’എന്ന് വെക്കുന്നത് വ്യാപകമാണ്. പഞ്ചായത്തുകളുടെ വാഹനങ്ങളിൽ പോലും പഞ്ചായത്തിന്റെ പേരിന് പകരം ‘കേരള സർക്കാർ’എന്നാണ്. സ്വകാര്യ വാഹനങ്ങളിൽ ബോർഡ് വെക്കാൻ അനുമതി നൽകുന്നത് പദവിയും വകുപ്പും രേഖപ്പെടുത്തണമെന്ന നിബന്ധനയിലാണ്. എന്നാൽ, സ്വകാര്യ വാഹനങ്ങളിൽ ബോർഡ് വെക്കുമ്പോൾ പോലും എഴുതുന്നത് ‘കേരള സർക്കാർ’എന്നും. ഈ സാഹചര്യത്തിലാണ് ആർക്കൊക്കെ ബോർഡ് വെക്കാം, ഏത് ബോർഡ്, അനുവദനീയമായ നിറങ്ങൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.