റിട്ട. ഹൈസ്കൂൾ അധ്യാപിക പൊള്ളലേറ്റ് മരിച്ചനിലയിൽ

റിട്ട. ഹൈസ്കൂൾ അധ്യാപിക പൊള്ളലേറ്റ് മരിച്ചനിലയിൽ

തച്ചനാട്ടുകര: റിട്ട. ഹൈസ്കൂൾ അധ്യാപിക പൊള്ളലേറ്റ് മരിച്ച നിലയിൽ. കുണ്ടൂർകുന്ന് പുല്ലാനിവട്ടയിലെ പരേതനായ ഗോവിന്ദൻകുട്ടിയുടെ ഭാര്യ പാറുക്കുട്ടിയെ (67) ആണ് വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വീട്ടിലേക്കുള്ള എഴുത്തുമായി പോസ്റ്റ് മാസ്റ്റർ എത്തിയെങ്കിലും വീട്ടിൽനിന്നും പ്രതികരണം ഉണ്ടായില്ല. ഇതേ തുടർന്ന് നാട്ടുകാരും ബന്ധുക്കളും വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കത്തുന്ന നിലയിൽ ബോഡി കണ്ടെത്തിയത്. സംഭവസമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല.

മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

മക്കൾ: വിനോദ്, വിനീത. മരുമക്കൾ: സൗമ്യ, സുനിത.

Tags:    
News Summary - Retired high school teacher found dead after being burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.